Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Threatens Protest

Kottayam

റോ​ഡ് ത​ക​ര്‍​ന്നു; ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​ര​മെ​ന്ന് പൗ​രാ​വ​കാ​ശ സ​മി​തി

പാ​ലാ: ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡി​ലെ ചൂ​ര​നോ​ലി​ക്കു​ന്നേ​ല്‍ കോ​ള​നി ഭാ​ഗ​ത്തേ​ക്ക് പാ​ലാ-​ഉ​ഴ​വൂ​ര്‍ റോ​ഡി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന അ​ല്ല​പ്പാ​റ-​ചൂ​ര​നോ​ലി​ക്കു​ന്നേ​ല്‍ റോ​ഡ് ത​ക​ര്‍​ന്നു കാ​ല്‍​ന​ട​ക്കാ​ര്‍​ക്കു​പോ​ലും സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും തൊ​ഴി​ല്‍​സ്ഥാ​പ​ന​ങ്ങ​ളു​മു​ള്ള പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഏ​ക റോ​ഡാ​ണി​ത്.

അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ റോ​ഡ് ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ ഒ​രു​വ​ശം എ​ട്ട് അ​ടി​യോ​ളം താ​ഴ്ച​യി​ലാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​ക​ളി​ല്‍ ചാ​ടാ​തെ വെ​ട്ടി​ക്കു​മ്പോ​ള്‍ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​ല​ത​വ​ണ പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച പ​രി​ഹ​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​കാ​ത്ത​പ​ക്ഷം സ​മ​രം ന​ട​ത്താ​ന്‍ പൗ​രാ​വ​കാ​ശ സ​മി​തി തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍, സി​റി​യ​ക് ജ​യിം​സ്, കെ.​എ​സ്. അ​ജി, പി.​കെ. ജ​യ്‌​മോ​ന്‍, അ​ല​ക്സാ​ണ്ട​ര്‍ ജോ​സ​ഫ്, എ.​സി. മ​നോ​ജ്, ടി.​കെ. ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up